HOME
DETAILS
MAL
സില്‍വര്‍ലൈന്‍: സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്കി
backup
February 02 2022 | 12:02 PM
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ തടഞ്ഞ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്കി. സര്‍ക്കാര്‍ വാദങ്ങള്‍ സിംഗിള്‍ ബെഞ്ച് കണക്കിലെടുത്തില്ലെന്ന് ഹര്‍ജി. അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കേരളം നല്കിയ ഡി.പി.ആര് അപൂര്‍ണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
റയില്‍വേമന്ത്രി ലോക്സഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.കെ പ്രേമചന്ദ്രന്, കെ.മുരളീധരന് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."