HOME
DETAILS

ഷാഹി മസ്ജിദ് വിഷയം കത്തിക്കാനുള്ള ബി.ജെ.പി ശ്രമം ഏശാതെ മഥുര

  
backup
February 03 2022 | 04:02 AM

5120326945120-2


പ്രത്യേക ലേഖകൻ
ആഗ്ര
യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് വിഷയം കത്തിച്ചു നിർത്തി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ഏശാതെ മഥുര. പൊതുവെ സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്ന മഥുരയിലെ ഹിന്ദുസമൂഹം ഈ വിഷയത്തിൽ ഒട്ടും തൽപരരല്ല.


മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തിനു മേലുള്ള സംഘ് പരിവാറിന്റെ അവകാശവാദത്തിന് ഏറെ പഴക്കമുണ്ട്. പ്രശസ്തമായ കത്ര കേശവ് ദേവ് ക്ഷേത്രത്തോടു ചേർന്നു കിടക്കുന്ന മസ്ജിദ് നിലകൊള്ളുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലമെന്നും പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയണമെന്നുമാണ് സംഘ് പരിവാറിന്റെ വാദം.


ബാബരി മസ്ജിദ് തകർത്തതിനു ശേഷമാണ് സംഘ് പരിവാർ ഈ വാദം ശക്തമാക്കിയത്. അടുത്ത ലക്ഷ്യം വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദും മഥുരയിലെ ഷാഹി മസ്ജിദുമാണെന്ന് അന്നുതന്നെ സംഘ് പരിവാർ നേതാക്കൾ പറഞ്ഞിരുന്നു.
അടുത്ത കാലത്തായി അവർ വീണ്ടും ഇത് കുത്തിപ്പൊക്കാൻ ശ്രമിക്കുന്നുണ്ട്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്.


ഇത്തവണ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും വിഷയം സജീവമാക്കാൻ ബി.ജെ.പി നേതാക്കൾ ശ്രമമാരംഭിച്ചിട്ടുണ്ട്. മസ്ജിദിന്റെ പേര് പറയാതെ പറഞ്ഞുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അതിന് തുടക്കമിട്ടത്.
തുടർന്ന് യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയടക്കമുള്ള നേതാക്കളും അത് ഏറ്റു പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ചില നേതാക്കൾ ഈ വിഷയം ഉയർത്തി വിവാദമുണ്ടാക്കിയതോടെ സ്ഥലത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇങ്ങനെ ഒരു വിഷയമുള്ളതിന്റെ യാതൊരു ലാഞ്ചനയും മഥുരയിൽ കാണാനില്ല. മഥുരയിൽ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ന്യൂനപക്ഷമായ മുസ് ലിംകളും നല്ല സൗഹാർദത്തിലാണ് ജീവിക്കുന്നത്.
പ്രദേശം ബി.ജെ.പിയുടെ ശക്തികേന്ദ്രമായിട്ടും അവരുടെ വാദങ്ങൾക്ക് ചെവികൊടുക്കാൻ അധികമാരും തയാറായിട്ടില്ല.മഥുരയിലെ ഹിന്ദുക്കൾക്ക് ഈ വിഷയത്തിൽ ഒട്ടും താൽപര്യമില്ലെന്ന് പ്രദേശവാസിയും പത്രപ്രവർത്തകനുമായ ബോബി ഗൗതം പറഞ്ഞു.
പ്രദേശത്ത് വേറെ നിരവധി കൃഷ്ണക്ഷേത്രങ്ങളുള്ളതിനാൽ ഈ വാദത്തിന്റെ ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ നാട്ടുകാരാരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി

Kerala
  •  2 months ago
No Image

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റി, വലഞ്ഞ് യാത്രക്കാര്‍

National
  •  2 months ago
No Image

പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

സയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു

uae
  •  2 months ago
No Image

റൂവി മലയാളി അസോസിയേഷൻ (ആർ എം എ ) നവംബർ 1 ന് കേരള പിറവി ദിനത്തിൽ ഓണാഘോഷം "ആർപ്പോ ഇറോറോ 2024" ലും ആർ എം എ പ്രിവിലേജ് കാർഡ് ലോഞ്ചിങ്ങും സംഘടിപ്പിക്കുന്നു

latest
  •  2 months ago
No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago