ലോകായുക്ത നിയമ ഭേദഗതി: സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ, ഇന്നറിയാം
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതില്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നിയമഭേദഗതി കൊണ്ട് വരാനിടയായി സാഹചര്യം വിശദീകരിച്ച് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണറുടെ പക്കലുണ്ട്. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
നിരവധി മേല്‍ക്കോടതി വിധികളും സര്‍ക്കാര്‍ ഉദ്ധരിച്ചത് കൊണ്ട് നിയമപരമായി പരിശോധന നടത്തിയായിക്കും ഗവര്‍ണര്‍ അന്തിമതീരുമാനമെടുക്കുക. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ തിരിച്ചയച്ചാല്‍ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബില്ലായി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.
ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണ്ണര്‍ ചോദിച്ച വിശദീകരണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനെ സാധൂകരിക്കാന്‍ 2021 ഏപ്രില്‍ 13 ന് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കി. ഭരണഘടനയിലെ 164ാം അനുച്ഛേദത്തിലേക്കുള്ള കടന്ന് കയറ്റമാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 എന്ന വാദമാണ് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."