മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്തുകേസില്‍ കുരുക്കാന്‍ ശ്രമമുണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എം.ശിവശങ്കറിന്റെ ആത്മകഥ
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ നടുക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറിയും സ്വര്‍ണക്കടത്തുകേസിലെ പ്രതിയുമായ എം. ശിവശങ്കറിന്റെ ആത്മകഥ. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പേരിലുള്ള പുസ്തകം ശനിയാഴ്ച പുസ്തകം പുറത്തിറങ്ങും. പലര്‍ക്കെതിരേയും പുസ്തകത്തില്‍ വെളിപ്പെടുത്തലുണ്ട്. മുഖ്യമന്ത്രിയെ ഈ കേസില്‍ ഉള്‍പ്പെടുത്താനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്നു. സ്വപ്‌നയുടെ നിയമനത്തില്‍ ഇടപെട്ടിട്ടില്ല. സ്വപ്നയെ നിയമിച്ചത് കണ്‍സള്‍ട്ടന്‍സിയാണ്. തന്നെ ചോദ്യം ചെയ്ത അന്വേഷണ ഏജന്‍സികള്‍ക്കു മുമ്പില്‍ വലിയ സമ്മര്‍ദങ്ങളാണുണ്ടായിരുന്നത്. ചോദ്യം ചെയ്യലിലാണ് ഇ്കാര്യം വ്യക്തമായതെന്നും ശിവശങ്കര്‍ ആത്മകഥയില്‍ വ്യക്തമാക്കുന്നു.
അനുഭവകഥയെന്ന് പുസ്തകത്തിന്റെ കവറില്‍ സൂചിപ്പിക്കുന്നു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ശിവശങ്കര്‍ ദീര്‍ഘകാലം ജയിലിലായിരുന്നു. ജയിലനുഭവം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനം തുടങ്ങിയവ പുസ്തകത്തില്‍ വിശദീകരിക്കുന്നു.
അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവകഥ. യു.എ.ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണക്കടത്തുകേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍ വഴികളില്‍ സംഭവിച്ചതെന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നുവെന്നും പുസ്തക കവറില്‍ വ്യക്തമാക്കുന്നുണ്ട്.
സത്യാനന്തരകാലത്ത് നീതി തേടുന്ന ഓരോ മനുഷ്യനും എങ്ങനെയൊക്കെയാകും അനുഭവിക്കേണ്ടി വരികയെന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നാണ് പ്രസാധകര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."