നാലുലക്ഷം പേര്‍ക്ക് തൊഴില്‍, 500 രൂപക്ക് പാചക വാതകം, പൊലിസില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പൊലിസ് വകുപ്പില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം, നാലുലക്ഷം പേര്‍ക്ക് തൊഴില്‍, ടൂറിസം പൊലിസ് സേനയെ നിയമിക്കല്‍ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനം.
കൂടാതെ പാചക വാതക വില 500 രൂപയില്‍ കൂടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുമെന്നും ഉത്തരാഖണ്ഡ് സ്വാഭിമാന്‍ പ്രതീഗ്യ പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയില്‍ പറയുന്നു.
പ്രിയങ്ക ഗാന്ധി നേതൃത്വം നല്കിയ വിര്‍ച്വല്‍ റാലിയിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. 70 മണ്ഡലങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടെടുപ്പിനെ ഗൗരവമായി കാണണമെന്നും മാറ്റം കൊണ്ടുവരാന്‍ ഏറ്റവും ശക്തിയേറിയ ഈ ആയുധം ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും തമ്മിലാണ് ഉത്തരാഖണ്ഡില്‍ ഇത്തവണത്തെ മത്സരം. ഭരണതുടര്‍ച്ചയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."