HOME
DETAILS

ഹൂതി ആക്രമണശ്രമം തുടരുന്നു: യു.എ.ഇ പ്രതിരോധത്തിന് അമേരിക്കയുടെ സഹായം

  
backup
February 03 2022 | 08:02 AM

houthi-offensive-continues-us-support-for-uae-defense
[caption id="attachment_997958" align="alignnone" width="630"] ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാര്‍[/caption]

 

 

ദുബൈ: യു.എ.ഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ യു.എ.ഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് കയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായമില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മുസഫയിലെ ഹൂതി ആക്രമണത്തിന് ശേഷം നിരന്തരമായി രാജ്യത്തിനു നേരെ ഹൂതികള്‍ ആക്രമണശ്രമം നടത്തുന്നുണ്ട്. എന്നാല്‍ സഖ്യസേനയുടെയും യു.എ.ഇ സേനയുടെയും ശക്തമായ പ്രതിരോധത്തില്‍ എല്ലാം പരാജയപ്പെടുകയാണ്.

അതേസമയം യുഎഇക്ക് സുരക്ഷയൊരുക്കാന്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹൂതികളുടെ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗൈഡഡ് മിസൈല്‍ പ്രതിരോധ സംവിധാനവും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അയക്കുമെന്നാണ് വാഷിങ്ടണിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായതെന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അമേരിക്കന്‍ യുദ്ധ കപ്പലായ യു.എസ്.എസ് കോള്‍ ഇനി യു.എ.ഇ നാവിക സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും. യമന് നേരെയുള്ള ആക്രണത്തില്‍ സൗദി സഖ്യസേനയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഒരു മാസത്തിനിടെ നാല് ആക്രമണങ്ങള്‍ യു.എ.ഇക്ക് നേരെ ഹൂതികള്‍ നടത്തിയത്. മുസഫ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago