എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറഞ്ഞു; ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്ന് സംവിധായകന് ബാലചന്ദ്ര കുമാര്‍
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദിലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്ന് സംവിധായകന് ബാലചന്ദ്ര കുമാര്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
തനിക്കെതിരെ ആരോപണം പറയുമ്പോള്‍ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദിലീപ് അതുപുറത്തുവിടട്ടെ. താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്.
അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. താന്‍ പൊലീസിന് നല്കിയ തെളിവുകള്‍ എന്താണെന്ന കാര്യം പോലും രാമന്‍പിള്ള വക്കീല്‍ മനസിലാക്കിയിട്ടില്ല.
എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിന്റെ വീഡിയോ താന്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം തെളിവല്ലാതിരിക്കണമെങ്കില്‍ എന്നും ദിലീപ് പറയുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."