ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കണം; മന്ത്രിമാര്‍ ജാഗ്രതക്കുറവുകാട്ടിയെന്ന് സി.പി.ഐ
ലോകായുക്ത ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സി.പി.ഐ നിര്‍വാഹകസമിതിയില്‍ ആവശ്യം. സി.പി.ഐ മന്ത്രിമാര്‍ ജാഗ്രതക്കുറവുകാട്ടിയെന്ന് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ സി.പി.എമ്മിന് വിരുദ്ധമായ നിലപാടാണ് സി.പി.ഐ സ്വീകരിച്ചിരുന്നത്.
എന്നാല്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് സംസ്ഥാന സെക്രട്ടറിയോട് സംസാരിച്ചിരുന്നെന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സ്വീകരിച്ച നിലപാടിന് കൗണ്‍സില്‍ പൂര്‍ണ പിന്തുണ നല്കി. ജനങ്ങളോട് യുദ്ധം ചെയ്ത് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കരുതെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി.
ഓര്‍ഡിനന്‍സിലെ സി.പി.ഐ നിലപാടുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ഇത് ആശയക്കുഴപ്പത്തിനിടയാക്കിയെന്നും സി.പി.ഐ മന്ത്രിമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."