വി.സി നിയമനം: പുനര്‍ നിയമനത്തിന് രാജ് ഭവന്‍ നിര്‍ദേശം നല്‍കിയില്ല; സര്‍ക്കാര്‍ വാദം തള്ളി രാജ് ഭവന്‍
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വി.സി നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി രാജ് ഭവന്‍. വിസി പുനര്‍ നിയമനത്തിന് രാജ് ഭവന്‍ നിര്‍ദേശം നല്‍കിയില്ല എന്നാണ് വിശദീകരണം. പുനര്‍ നിയമന നടപടി തുടങ്ങിയത് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്നാണെന്നും.
പുനര്‍ നിയമനം നല്‍കണമെന്ന്് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടെന്നുമാണ് വിശദീകരണം. പുനര്‍ നിയമനത്തില്‍ ഗവര്‍ണ്ണര്‍ക്ക് വ്യത്യസ്ത അഭിപ്രായം ആയിരുന്നു. പുനര്‍ നിയമനം നിയമ പരമായി നിലനില്‍ക്കുമോ എന്നായിരുന്നു സംശയമെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചെന്ന നിര്‍ണ്ണായക രേഖ ലോകായുക്തയില്‍ സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു. ഗവര്‍ണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനര്‍ നിയമനത്തിനായി മന്ത്രി ആര്‍ ബിന്ദു കത്ത് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."