കൂടുമാറില്ല; പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കും, മണിപ്പൂരിലും പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്
പനജി: ഗോവയക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. ഇഫാലിലെ കംഗ്ല കോട്ടയിലെത്തിയ സ്ഥാനാര്‍ഥികള്‍ തുടര്‍ന്ന് ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി, മുസ്ലീം പള്ളി എന്നിവിടങ്ങളിലെത്തി പ്രതിജ്ഞ എടുത്തു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്, പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞയെടുത്തു. പാര്‍ട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുമെന്നും അവര്‍ പ്രതിജ്ഞയെടുത്തു.
2017ലെ തിരഞ്ഞെടുപ്പിന് ശേഷം നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയതിനേത്തുടര്‍ന്നായിരുന്നു ഇത്തരത്തിലൊരു നീക്കത്തിന് കോണ്‍ഗ്രസ് മുതിര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."