തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും 'കണ്ടുമുട്ടി' പ്രിയങ്കയും അഖിലേഷും video
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചാരണത്തിനിടെ വീണ്ടും കൂട്ടിമുട്ടി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടേയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയും റാലികള്‍. പരസ്പരം അഭിവാദ്യമര്‍പ്പിച്ച് ഇരു നേതാക്കളും താന്താങ്ങളുടെ വഴിക്ക് പോകുകയും ചെയ്തു. ബുലന്ദ്ഷഹറിലെ ഇരുപാര്‍ട്ടികളുടെയും പ്രചാരണത്തിനിടെയാണ് ഇരുനേതാക്കളും നേര്‍ക്കുനേരെത്തിയത്.
അഖിലേഷിനൊപ്പം ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിയുമുണ്ടായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.പി ആല്‍.എല്‍.ഡി സഖ്യമാണ് മത്സരിക്കുന്നത്. തുറന്ന കാറിലായിരുന്ന പ്രിയങ്ക ഇരുവരെയും പ്രവര്‍ത്തകരെയും കൈവീശി അഭിവാദ്യം ചെയ്തു. ബസിന് മുകളിലായിരുന്ന അഖിലേഷും ജയന്ത് ചൗധരിയും പ്രിയങ്കയെ കൈകൂപ്പിയാണ് അഭിവാദ്യം ചെയ്തത്.
एक दुआ-सलाम ~ तहज़ीब के नाम pic.twitter.com/dutvvEkz5W
— Akhilesh Yadav (@yadavakhilesh) February 3, 2022
പ്രചാരണത്തിനിടെ പ്രിയങ്കയെ കണ്ടുമുട്ടിയ ചിത്രം അഖിലേഷ് ട്വിറ്ററില്‍ പങ്കുവെച്ചു. എതിര്‍ സഖ്യത്തിലെ നേതാക്കളെ കൈവീശി അഭിവാദ്യം ചെയ്യുന്ന വിഡിയോയാണ് പ്രിയങ്ക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചത്.
हमारी भी आपको राम राम @jayantrld @yadavakhilesh pic.twitter.com/RyUmXS4Z8B
— Priyanka Gandhi Vadra (@priyankagandhi) February 3, 2022
കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹിയില്‍നിന്ന് ലഖ്‌നോവിലേക്കുള്ള യാത്രക്കിടെ അഖിലേഷും പ്രിയങ്കയും കണ്ടുമുട്ടിയിരുന്നു. ഇതിന്റെ ഫോട്ടോയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ രാഷ്ട്രീയ കൂടിക്കാഴ്ചയല്ല, ആകസ്മികമാണെന്നായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം.
ഫെബ്രുവരി 10നാണ് യു.പിയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന നേതാവാണ് അഖിലേഷ് യാദവ്. യു.പിയില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. യു.പിയില്‍ ഒറ്റക്കാണ് കോണ്‍ഗ്രസിന്റെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."