വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കും
കോഴിക്കോട്: വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കുന്നു. വിദ്യച്ഛക്തി വിതരണ മേഖലയെ പൂര്‍ണമായി സ്വകാര്യവല്ക്കരിക്കാന് ലക്ഷ്യമിടുന്ന വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കുന്നത്.
വിവിധ വിഭാഗങ്ങളിലെ ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരുമെന്ന് നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനിയേഴ്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈദ്യുതി മേഖലയിലെ ഉത്പാദനം, പ്രസരണം, വിതരണം എന്നീ ഘടകങ്ങളെ വേര്‍തിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതോടെ പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും മറ്റും കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടാനുള്ള സാഹചര്യം ഇല്ലാതാകുമെന്ന് അവര്‍ പറഞ്ഞു. പുറം കരാറുകാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കും വൈദ്യുതി മേഖല വിട്ടുകൊടുക്കുന്നതോടെ തൊഴിലാളികളുടെ വേതനം, നഷ്ടപരിഹാരം, നിയമപരിരക്ഷ എന്നിവ ഇല്ലാതാകും.
ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കോഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."