HOME
DETAILS
MAL
ജിദ്ദയിൽ തലയിടിച്ച് വീണ് ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി മരിച്ചു
backup
February 01 2021 | 14:02 PM
ജിദ്ദ: ജിദ്ദയിൽ ബാത്ത് റൂമിൽ തലയിടിച്ച് വീണ് ചികിത്സയിലായിരുന്ന കൊണ്ടോട്ടി സ്വദേശി മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്റഫ് (43) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പതിനഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്.
രക്തസമർദ്ദം കൂടിയതിനെ തുടർന്ന് ബാത്ത് റൂമിൽ വീണ ഇദ്ദേഹത്തെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പതിനഞ്ചു ദിവസമായി കോമ അവസ്ഥയിലായിരുന്നു. മിനി മാർക്കറ്റിൽ ജോലി ചെയ്തിരുന്ന അഷ്റഫിന് നിയമ തടസങ്ങൾ കാരണം ഏഴു വർഷമായി നാട്ടിലേക്ക് പോകാനായിരുന്നില്ല.
ഭാര്യ: ഹഫ്സത്ത്. മൃതദേഹം ജിദ്ദയിൽ മറവു ചെയ്യുന്നതിനായി ജിദ്ദ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."