കര്‍ഷക ക്ഷേമത്തിന് ഇന്ധന സെസ്; വില കൂടില്ല, കേരളത്തിന് ലഭിച്ചത് നാമമാത്രം
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പെട്രോളിന് ലിറ്ററിന് രണ്ടര രൂപയും ഡീസല്‍ ലിറ്ററിന് നാലു രൂപയും സെസ് ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഇത് നിലവില്‍ വരും. ഇതിന നുസൃതമായി എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധികഭാരമുണ്ടാകില്ല. പെട്രോളിന് 2.98 രൂപ അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയും 12 രൂപ അഡിഷണല്‍ എക്സൈസ് ഡ്യൂട്ടിയുമാണുണ്ടായിരുന്നത്. ഇത് യഥാക്രമം 1.4 രൂപ, 11 രൂപ എന്നിങ്ങനെയായി കുറച്ചു. ഡീസലിന്റെ അടിസ്ഥാന എക്സൈസ് ഡ്യൂട്ടി 4.83 രൂപയില്‍ നിന്ന് 1.8 രൂപയായും അഡിഷണല്‍ ഡ്യൂട്ടി ഒന്‍പതില്‍ നിന്ന് എട്ടു രൂപയായും കുറച്ചു.
അതേ സമയം കേന്ദ്ര ബജറ്റില്‍ കേരളത്തിന് കിട്ടിയത് 65,000 കോടിയുടെ 1,100 കിലോമീറ്റര്‍ ദേശീയ പാതയും കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടാന്‍ 1,957 കോടിയും മാത്രം. തമിഴ്നാട്ടില്‍ പ്രഖ്യാപിച്ച 3,500 കി.മി ദേശീയപാത നിര്‍മാണത്തില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നതിനാല്‍ ഇതിന്റെ ചെറിയൊരു ഗുണം കേരളത്തിന് ലഭിക്കും. ഇതിന്റെ നിര്‍മാണം അടുത്തവര്‍ഷം തുടങ്ങും. അഞ്ചു ഫിഷിങ് ഹാര്‍ബറുകളെ വികസിപ്പിക്കുന്നതിന്റെ കൂട്ടത്തില്‍ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."