HOME
DETAILS
MAL
സഊദിയിൽ കൊവിഡ് മുൻകരുതൽ പാലിച്ചില്ലെങ്കിൽ കടകൾ ഉടൻ അടപ്പിക്കാൻ നിർദേശം
backup
February 01 2021 | 20:02 PM
റിയാദ്: രാജ്യത്ത് കൊവിഡ് മുൻകരുതൽ പാലിച്ചില്ലെങ്കിൽ കടകൾ അടപ്പിക്കാൻ നിർദേശം. നഗരഗ്രാമ മന്ത്രി മാജിദ് അല്‍ ഹുഖൈല്‍ ആണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട കൊവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ലെങ്കിൽ റെസ്റ്റോറന്റുകള്‍, കടകള്‍ ഉള്‍പ്പെടെ എല്ലാ വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉടന്‍ അടപ്പിക്കണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച് മന്ത്രി ബലദിയകൾക്കും ഗവർണറേറ്റുകൾക്കും നിർദേശം നൽകി.
കൊവിഡ് വ്യാപനം തടയാനും സാമൂഹിക സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. മാസ്ക് ധരിക്കാതെ ഉപഭോക്താക്കള്‍ കടയില്‍ കയറിയാലും ഉത്തരവാദിത്വം കട ഉടമകള്‍ക്ക് ആയിരിക്കും. രാജ്യത്ത് വൈറസ് വ്യാപനം വീണ്ടും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനെ തുടർന്നാണ് നടപടി. നിയമ ലംഘകർക്കെതിരെ കനത്ത പിഴ ഈടാക്കാനും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."