മന്ത്രി ബിന്ദു അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത; മന്ത്രിക്കു തുടരാം; സര്‍ക്കാരിനും ആശ്വാസം
തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച
പരാതിയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിന് ക്ലീന്‍ചിറ്റ് നല്‍കി ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. അതേ സമയം രമേശ് ചെന്നിത്തലയുടെ ഹരജി ലോകായുക്ത തള്ളിക്കളഞ്ഞതോടെ മന്ത്രി ബിന്ദുവിന് അധികാരത്തില്‍ തുടരാനാകും. ഇത് മന്ത്രിക്കും സര്‍ക്കാരിനും ആശ്വാസം നല്‍കുന്ന വിധിയാവുകയാണ്.
പരാതിയില്‍ ആരോപിക്കുന്നതുപോലെ മന്ത്രി ആര്‍.ബിന്ദു അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല. മന്ത്രി ഗവര്‍ണര്‍ക്കു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നുമാണ് വിധിയില്‍ പറയുന്നത്. ഈ നിര്‍ദേശം ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്നും വിധിയില്‍ വ്യക്തമാക്കുന്നു. അതേ സമയം കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനക്കാര്യം പരിശോധിച്ചിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."