വിജയരാഘവന് പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്: രണ്ട് വോട്ട് കിട്ടാന്‍ വേണ്ടി ഏത് നിലവാരത്തിലേക്കും താഴുമെന്നതിന്റെ തെളിവ്-ചെന്നിത്തല
കണ്ണൂര്‍: സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ മുസ് ലിം ലീഗിനെതിരായ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
'അത് തിരിച്ചടിയായിക്കഴിഞ്ഞല്ലോ. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനെ പോലെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെ ഞാനും ഉമ്മന്‍ ചാണ്ടിയും പാണക്കാട് പോയി കണ്ടത് വര്‍ഗീയതയാണ് എന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. അതിനകത്ത് എന്ത് മതമൗലികവാദമാണ് ഉള്ളത്.യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അവരെ തെരഞ്ഞെടുപ്പുമായി കണ്ട് ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അപാകതയാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു്,കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജയരാഘവന് പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. രണ്ട് വോട്ട് കിട്ടാന്‍ വേണ്ടി ഏത് നിലവാരത്തിലേക്കും താഴും എന്നതിന്റെ തെളിവാണിത്.
തെരഞ്ഞെടുപ്പില്‍ വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണവര്‍. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും, മുസ്ലിങ്ങളെയും ക്രിസ്ത്യന്‍ വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാന്‍ നോക്കുകയാണ് സി.പി.എമ്മെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."