ശീതകാല ഒളിമ്പിക്സ്: ചൈനീസ് നടപടിക്കെതിരെ യു.എസ് സെനറ്റര്‍മാര്‍
വാഷിങ്ടണ്‍: ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖയേന്താന്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പങ്കെടുത്ത കമാന്‍ഡറെ നിയോഗിച്ച ചൈനീസ് നടപടിക്കെതിരെ യു.എസ്. ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി യു.എസ് സെനറ്റര്‍മാര്‍ രംഗത്തെത്തി.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നേരിട്ടുള്ള ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
അയല്‍ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനീസ് നടപടികളില്‍ യു.എസ് നേരത്തെ തന്നെ ആശങ്കയറിയിച്ചതാണ്. യു.എസ് എപ്പോഴും സുഹൃത്തുക്കളോടൊപ്പം നിലകൊള്ളും. യു.എസിന്റെ അഭിവൃദ്ധിക്കായി സഹായിച്ച രാജ്യങ്ങളോടൊപ്പമായിരിക്കും ഇന്തോപസഫിക് മേഖലയില്‍ രാജ്യം നിലകൊള്ളുകയെന്നും അദ്ദേഹം അറിയിച്ചു.
ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദീപശിഖപ്രയാണത്തില്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ പങ്കെടുത്ത കമാന്‍ഡര്‍ ക്വി ഫാബോയാണ് ചൈനക്ക് വേണ്ടി ദീപശിഖയേന്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ഇന്ത്യ ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."