വാട്‌സ്ആപ്പിന് നാളെ മുതല്‍ പുതിയ നിയമങ്ങളോ?- പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു, എല്ലാ കോളുകളും റെക്കോർഡ് ചെയ്യും.... എന്ന രീതിയിൽ വ്യാപകമായി ഒരു മെസേജ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ അറിയാതെ കണ്ടവര്‍ കണ്ടവര്‍ പിന്നെയും ഷെയര്‍ ചെയ്യുന്നു.
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ്...
Posted by Kerala Police on Monday, 1 February 2021
എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും ഇത്തരം വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും വ്യക്തമാക്കുകയാണ് കേരള പൊലിസ്. കേന്ദ്ര സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check ഉം ഇതുസംബന്ധിച്ച് നേരത്തെ തന്നെ വിശദീകരണം ട്വീറ്റ് ചെയ്തിരുന്നു. വ്യാജമാണെന്നും തന്നെയാണ് പി.ഐ.ബിയും കണ്ടെത്തിയത്.
दावा: एक #Whatsapp मैसेज में दावा किया जा रहा है कि केंद्र सरकार ने व्हाट्सएप्प और फोन कॉल के लिए नए संचार नियम लागू किए हैं। #PIBFactCheck: यह दावा #फ़र्ज़ी है। केंद्र सरकार ने व्हाट्सएप्प व फोन कॉल के संबंध में नए संचार नियम लागू करने की ऐसी कोई घोषणा नहीं की है। pic.twitter.com/5D7v8xthc0
— PIB Fact Check (@PIBFactCheck) January 29, 2021
മാസങ്ങള്‍ക്കു മുന്‍പും ഇതേ മെസേജ് വ്യാപകമായി പ്രചരിച്ചിരുന്നു. മലയാളത്തില്‍ മാത്രല്ല, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളിലും സമാനമായ മെസേജ് പ്രചരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."