HOME
DETAILS
MAL
ലോകായുക്ത: മന്ത്രിസഭയില്‍ സി.പി.ഐക്ക് എതിര്‍പ്പ് രേഖപ്പെടുത്താമായിരുന്നെന്ന് കോടിയേരി
backup
February 04 2022 | 13:02 PM
തിരുവനന്തപുരം: ലോകായുക്ത വിഷയത്തില്‍ സി.പി.ഐക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ സി.പി.ഐക്ക് എതിര്‍പ്പ് രേഖപ്പെടുത്താമായിരുന്നെന്ന് കോടിയേരി പറഞ്ഞു.
വിഷയം സി.പി.ഐ യുമായി ചര്‍ച്ച ചെയ്യും. ഇത് കാരണം ഒരു പ്രതിസന്ധിയും ഉണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലാണ്. ബിന്ദുവിനെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് മനസിലായി.
മന്ത്രി തെറ്റ് ചെയ്തില്ലെന്ന് കോടതി തന്നെ പറഞ്ഞെന്നും കോടിയേരി വ്യക്തമാക്കി. ഗവര്‍ണറും സര്‍ക്കാരുമായി ഒരു തര്‍ക്കവുമില്ല. നിയമസഭാ സമ്മേളനം നിശ്ചയിക്കാത്തത് ഗവര്‍ണറുടെ തീരുമാനം വൈകുന്നതു കൊണ്ടല്ല. കോവിഡ് വ്യാപിക്കുന്നതു കൊണ്ടാണെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."