'ഓരോ പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അവരാണ് ആലോചിക്കേണ്ടത്': വിജയരാഘവനെ തള്ളി കാനം
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍. ഇതൊന്നും മുന്നണിയെ ബാധിക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഏത് വാക്ക് പ്രയോഗിക്കണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.ഇത്തരം കാര്യങ്ങളൊന്നും മുന്നണിയെ ബാധിക്കുന്ന പ്രശ്‌നമല്ല.ഓരോ പദപ്രയോഗങ്ങള്‍ നടത്തുമ്പോള്‍ അവരാണ് ആലോചിക്കേണ്ടത്' കാനം പറഞ്ഞു
എല്‍ഡിഎഫ് എന്ന്ത് മതനിരപേക്ഷ മുന്നണിയാണ്. ശബരിമല യുഡിഎഫ് ഇപ്പോള്‍ പ്രചാരണ വിഷയമാക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് കാനം കുറ്റപ്പെടുത്തി.നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാണക്കാട് കുടുംബത്തിനെതിരായ വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി.
കഴിഞ്ഞ ഒരാഴ്ചയായി വിജയരാഘവന്റെ പാണക്കാട് പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് മതസംഘടനകളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നായിരുന്നു വിജയരാഘവന്‍ നടത്തിയ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."