കടക്ക് പുറത്ത്; ബി.ജെ.പി നേതാക്കളെ വിലക്കാന്‍ ആഹ്വാനം ചെയ്ത് യു.പിയിലെ കര്‍ഷക ഗ്രാമങ്ങള്‍
ലക്‌നോ: കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ലുണ്ട്. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതി പണി കൊടുക്കാനായി ബി.ജെ.പി കഠിന യത്‌നം തുടരുന്നതിനിടെ പാര്‍ട്ടി നേതാക്കളെ വിലക്കിയിരിക്കുകയാണ് സാക്ഷാല്‍ യോഗി ആദിത്യ നാഥിന്‍രെ ഉത്തര്‍പ്രദേശിലെ ചില ഗ്രാമങ്ങള്‍. പടിഞ്ഞാറന്‍ യു.പിയിലെ ഗായിസാബാദ്, ബിജിനോര്‍, ഷാംലി തുടങ്ങിയ ഗ്രാമങ്ങളിലാണ് ബി.ജെ.പിയെ പടിക്ക് പുറത്തുനിര്‍ത്തണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
ലോണി എം.എല്‍.എ നന്ദ കിഷോര്‍ ഗുര്‍ജറിനെ ബഹിഷ്‌കരിക്കണമെന്ന ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത് ബന്‍തല ഗ്രാമത്തിലാണ്. ജനുവരി 28ന് ഗാസിപൂരില്‍ കര്‍ഷകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവരില്‍ ഗുര്‍ജറും സംഘവുമുണ്ടായിരുന്നെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറയുന്നു.
നന്ദ കിഷോര്‍ ഗുര്‍ജറിനെതിരായ നടപടി പ്രാദേശിക ബി.ജെ.പി നേതാക്കളും രഹസ്യമായി ശരി വെക്കുന്നുണ്ട്. ഗുര്‍ജാറിന്റെ ഇടപെടല്‍ കാരണം കര്‍ഷകര്‍ ബി.ജെ.പിക്ക് എതിരായെന്നാണ് വിമര്‍ശനം.
ബിജ്‌നോറിലെ റാഷിദ്പുരിലെ പോസ്റ്ററുകളിലുള്ളത് ബി.ജെ.പി നേതാക്കള്‍ക്കും അനുയായികള്‍ക്കും ഗ്രാമങ്ങളിലേക്ക് പ്രവേശനം നല്‍കില്ലെന്നാണ്. കര്‍ഷകര്‍ക്ക് എതിരായി നില്‍ക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നാണ് മുസഫര്‍ നഗറിലെയും ബാഗ്പതിലെയും പഞ്ചായത്ത് യോഗങ്ങളിലുണ്ടായ ആഹ്വാനം. അതേ ആഹ്വാനം മഥുരയിലെ ബജ്‌ന പഞ്ചായത്തിലെ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൗധരിയും ഉന്നയിച്ചു.
അതേസമയം, ഭാരതീയ കിസാന്‍ യൂണിയനല്ല പോസ്റ്ററുകള്‍ക്ക് പിന്നിലെന്നും പ്രാദേശികമായ പ്രതിഷേധമാവുമെന്നും ബികെയു ജനറല്‍ സെക്രട്ടറി യുഥ്‌വിര്‍ സിങ് പറഞ്ഞു. ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ ഏത് ആയാലും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."