HOME
DETAILS
MAL
കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന്റെ സംരക്ഷകര്‍ സി.പി.എമ്മെന്ന് എം.എം മണി
backup
February 02 2021 | 09:02 AM
തിരുവനന്തപുരം: കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന്റെ സംരക്ഷകര്‍ സി.പി.എമ്മാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി.തലശ്ശേരി, മറാട് കലാപകാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി പറഞ്ഞു.
സി.എച്ച് അടക്കം ആരും അങ്ങോട്ടുവന്നിട്ടില്ല. ഇഎംഎസും എംവി രാഘവനും പിണറായി വിജയനുമൊക്കെയാണ് അതിനെ നേരിട്ടത്. ഇന്നത്തെ പാര്‍ട്ടി നേതാക്കളൊക്കെയുണ്ട്,അവര്‍ താഴെ ഘടകമായിരുന്നു എന്ന് മാത്രമായിരുന്നു. ലീഗുകാരെവിടെപ്പോയി എന്നും മണി ചോദിച്ചു.
ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വെറും ബഡായിയാണ്.സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ ഇപ്പോള്‍ ആര്‍ക്കും ഒരു നിലപാട് പറയാനോ സ്വീകരിക്കാനോ സാധിക്കില്ലെന്നും മണി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."