HOME
DETAILS

ജനാധിപത്യം ഫാസിസത്തിൻ്റെ പ്രതിരോധ വഴി

  
backup
February 04 2022 | 20:02 PM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bb%e0%b5%8d%e0%b4%b1

ഡോ. ഫിർദൗസ് ചാത്തല്ലൂർ


അധികാര രാഷ്ട്രീയവും ആശയ രാഷ്ട്രീയവും തമ്മിലുള്ള പൊരുത്തക്കേടുകൾ നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെ കശാപ്പു ചെയ്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം രാഷ്ട്ര നന്മക്കും ജനസുരക്ഷയ്ക്കുമാണെന്ന പ്രാഥമിക ധർമങ്ങളെ തച്ചുടച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്കെതിരേ ശക്തമായ ജനാധിപത്യ നടപടികളുമായി മുന്നോട്ടുപോകേണ്ടത് പ്രതിപക്ഷവും അതിന്റെ ഓരങ്ങളിൽ ചേർന്നുനിൽക്കുന്നവരുമാണ്.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടും മനോഭാവവുമാണ് മലയാളികൾക്കുള്ളത്. കേരളത്തെ വർഗീയവൽകരിക്കുന്നതിനെതിരേ ശബ്ദിക്കുവാനും പോരാടാനുമാണ് ഇവിടെയുള്ള ബഹുഭൂരിപക്ഷവും താൽപര്യപ്പെടുന്നത്. ധ്രുവീകരണവും വെറുപ്പും വളർത്തുന്നവരെ നേരിടേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കിയവരാണ് കേരള ജനത. വേർപാടുകളും ഭയവും ഒറ്റപ്പെടുത്തലുകളും നേരിട്ടനുഭവിച്ച ചരിത്രവും പാരമ്പര്യവും കേരളത്തിനുണ്ട്. അപകടങ്ങളിലും ദുർഘടങ്ങളിലും ഒന്നായി നിന്നതിന്റെ ഗുണഫലങ്ങളാണ് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടുതന്നെ സങ്കുചിത മത, രാഷ്ട്രീയ ഹിഡൻ അജൻഡകളെ തിരിച്ചറിഞ്ഞ് അവരോട് വിയോജിക്കുന്ന പ്രബുദ്ധ ജനത തന്നെയാണ് മതധർമങ്ങളുടെയും ദേശരാഷ്ട്രങ്ങളുടെയും യഥാർഥ കാവലാളുകൾ.


റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടാബ്ലോകളിൽ കാലഘട്ടത്തിന്റെയും സംസ്കാരങ്ങളുടെയും പ്രതീകങ്ങളായിരുന്നവരെ കേന്ദ്രം തഴഞ്ഞിരുന്നു. സങ്കുചിത ദേശബോധത്തിന്റെ ഭൂമികയാണ് ഇന്ത്യയെന്ന് ഉച്ചത്തിൽ പറയുന്നതായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. ഏതൊക്കെയായിരുന്നു കേന്ദ്രം തള്ളിയ ടാബ്ലോകൾ? സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി, അദ്ദേഹത്തിന്റെ രാജ്യ സേവന കർമപഥങ്ങൾ, സാംസ്‌കാരിക പരിഷ്ക്കാർത്താക്കളായ ഈശ്വര ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ് ടാഗോർ, സ്വാമി വിവേകാനന്ദൻ, ചിത്തരഞ്ജൻ ദാസ്, അരബിന്ദോ, മതംഗിനി ഹസ്ര, നസ്രുൽ ഇസ്‌ലാം, ബിർസ മുണ്ഡ തുടങ്ങിയ മഹാരഥൻമാരുടെ ഛായചിത്രങ്ങൾ ഉൾക്കൊള്ളിച്ച ബംഗാളിന്റെ ടാബ്ലോ. ജാതി വിവേചനത്തിനെതിരേ ശക്തമായി പോരാടിയ കേരള നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിൻ്റെയും സാമൂഹിക പരിഷ്‌കർത്താവായ ഭാരതിയാർ ഉൾപ്പെടെയുള്ളവരുടെയും ദൃശ്യങ്ങളെയെല്ലാം തഴഞ്ഞുകൊണ്ടാണ് കേന്ദ്രം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്.
തഴയപ്പെടുന്ന വസ്തുതകളെ സമഗ്രമായി പഠിച്ചുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുന്ന കാലം കൂടിയാണിത്. മലബാറിലെ സ്വാതന്ത്ര്യ സമര നായകരെ ചരിത്രത്തിൽനിന്ന് അടർത്തിമാറ്റിയത് പുനഃപരിശോധനക്ക് വിധേയമാക്കി തിരുത്തേണ്ടിവന്നത് നമ്മൾ കണ്ടതാണ്. യഥാർഥ ചരിത്ര നിലനിൽപ്പിനായുള്ള പോരാട്ടത്തിനെ തുടർന്നാണ് അധികൃതർ നിലപാട് മാറ്റേണ്ടിവന്നത്. ഫെഡറൽ താൽപര്യങ്ങളെ അവഗണിച്ച കേന്ദ്രത്തിനോടുള്ള വിയോജിപ്പ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ തീർത്തത് ടാബ്ലോകളെ സംസ്ഥാനത്തുടനീളം പ്രദർശിപ്പിച്ചുകൊണ്ടാണ്.


വിയോജിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. ഭരണഘടനാപരമായി ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കെ അവരെ വിമർശിക്കാനുമുള്ള അവകാശം ഭരണഘടനാപരമായി വ്യക്തിക്കുണ്ട്. ഭരണകൂട സംവിധാനത്തിൽ സ്ഥായിയായ എതിരാളികളോ അടിസ്ഥാന ശത്രുക്കളോ ഇല്ല. ആശയപരമായ സംയോജനത്തിൽ നിന്ന് വിഘടിച്ച് നിൽക്കുന്നവർക്കെതിരേ, വിദ്വേഷം പരത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേ ശബ്ദിച്ചുകൊണ്ടേയിരിക്കുക എന്നതാണ് മാനവിക ധർമ്മം. സ്‌നേഹാർദ്രമായ പ്രവർത്തനങ്ങൾ സാമൂഹിക ബോധവും മാനവിക കാഴ്ചപ്പാടും ഉയർത്തികൊണ്ടുവരാൻ സഹായകമാകുന്നതാണ്. രാജ്യം ഭീതിയുടെയും വിഘടനത്തിന്റെയും പാതയിലാണന്നും സാമ്പത്തിക ഉച്ചനീചത്വങ്ങൾ ഭയനകമാംവിധം വർധിച്ചുകൊണ്ടിരിക്കുന്നത് ദയവായി നിങ്ങൾ മനസിലാക്കണമെന്നുമാണ് ഭരണകൂടത്തോട് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. മസ്തിഷ്‌കം ഫാസിസത്താൽ മരവിച്ച ഭരണകൂടം യാഥാർഥ്യങ്ങൾക്കു നേരെ കണ്ണടക്കുമ്പോൾ തുറന്ന മനസോടെ സാമൂഹികാവബോധം ഉൾകൊള്ളുന്നവരുടെ നെഞ്ചിലേക്ക് പതിഞ്ഞിറങ്ങുന്ന ഒരു നോവായി അവശേഷിക്കും രാഹുൽ ഗാന്ധിയുടെ വാക്കുകൾ.


തുറന്നുപറച്ചിലുകളെയും സത്യസന്ധമായ അന്വേഷണ റിപ്പോർട്ടുകളെയും ഭയക്കുന്നവരാണ് ഫാസിസ്റ്റുകൾ. കള്ളങ്ങൾക്കും പൊള്ളയായ നാട്യങ്ങൾക്കും ഭീഷണിയുയർത്തുന്ന മുഖ്യഘടകം തന്നെയാണ് മീഡിയകൾ. ഫെഡറൽ സംവിധാനത്തിന്റെ സമീകൃതരൂപമായ ഇന്ത്യൻ ഭരണകൂടത്തെ ഏകാധിപത്യ ഭൂമികയാക്കാൻ സാധിക്കുകയില്ലായെന്ന് തെളിയിക്കുന്നതാണ് ഇന്ത്യൻ ചരിത്രം. അതുകൊണ്ടുതന്നെ വായ് മൂടിക്കെട്ടുന്ന വിദ്വേഷികൾക്ക് മനുഷ്യചിന്തകളെ വിലങ്ങിടാൻ സാധിക്കുകയില്ലല്ലോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  6 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago