HOME
DETAILS
MAL
ഇന്ത്യയിൽ നിന്ന് സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികൾ എംബസി പുനഃരാരംഭിച്ചു
backup
February 02 2021 | 14:02 PM
റിയാദ്: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികൾ ഇന്ത്യയിലെ സഊദി എംബസി ആരംഭിച്ചു. ഇത് സംബന്ധമായ നിർദേശം ഇന്ത്യയിലെ ട്രാവൽ ഏജൻസികൾക്ക് നൽകിയിട്ടുണ്ട്. തൊഴിൽ വിസ അടക്കം സഊദിയിലേക്കുള്ള മുഴുവൻ വിസകളുടെയും സ്റ്റാമ്പിങ്, അറ്റസ്സ്റ്റേഷൻ നടപടികൾ ആരംഭിക്കുമെന്നാണ് നിർദേശം. ഇതിനായി പാസ്പോർട്ടുകൾ കൊവിഡ് മാനദണ്ഡങ്ങൾ സ്വീകരിച്ചു തുടങ്ങുമെന്ന് എംബസി അറിയിച്ചു.
എന്നാൽ, മുംബൈയിലെ സഊദി കോൺസുലേറ്റിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകൾ പുറത്ത് വന്നിട്ടില്ല. ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് വിലക്ക് നിലവിലുണ്ടെന്നും യാത്രക്കാർക്ക് ദുബൈ വഴിയോ മറ്റു കേന്ദ്രങ്ങൾ വഴിയോ 14 ദിവസം കഴിഞ്ഞ ശേഷം സഊദിയിലേക്ക് മടങ്ങാമെന്നും നിർദേശങ്ങളിൽ പറയുന്നുണ്ട്.
മുൻകാലത്തേത് പോലെ തന്നെയാണ് വിസ ഫീസുകളും. സ്റ്റാമ്പിങ്ങിനായി പാസ്പോർട്ടുകൾ സമർപ്പിക്കുമ്പോൾ അണുവിമുക്തമാക്കണമെന്നും അതിനുള്ള നടപടികൾ കൈകൊള്ളണമെന്നും നിർദേശമുണ്ട്. ഇതിനായി പ്രത്യേക കേന്ദ്രങ്ങൾ വഴിയാണ് സമർപ്പിക്കേണ്ടത്. അണുവിമുക്തമാക്കുന്നതിന് ഒരു പാസ്പോർട്ടിന് 505 രൂപയും മറ്റു ഡോക്യുമെന്റുകൾക്ക് പേജിന് 107 രൂപ വീതവും അധികമായി നൽകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."