HOME
DETAILS
MAL
ശബരിമല യു.ഡി.എഫ് പ്രചാരണായുധമാക്കുമ്പോള്‍ മൗനം തുടരാന്‍ സി.പി.എം
backup
February 02 2021 | 14:02 PM
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തല്ക്കാലം പ്രതികരിക്കാനില്ലെന്ന് സി.പി.എം.
ശബരിമലയെ യു.ഡി.എഫ് പ്രചാരണതന്ത്രമാക്കുമ്പോള് അവഗണിച്ച് മുന്നോട്ട് പോകാനാണ് സി.പി.എം സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.
കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കാനില്ലെന്ന നിര്‍ദേശമാണ് സെക്രട്ടറിയേറ്റ് മുന്നോട്ട് വെച്ചത്. അതേ സമയം യു.ഡി.എഫ് പ്രചാരണം നാടകമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
മുസ്ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമ്പോള്‍ തന്നെ പ്രതികരണം സൂക്ഷിച്ചാകുന്നതിനും സി.പി.എം തീരുമാനിച്ചു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.
ലീഗിനെതിരായ വിമര്‍ശനം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."