രാഷ്ട്രീയത്തിനതീതമായ ഒരുമിക്കലാണ് ഫാസിസത്തിനുള്ള മറുപടി: ഇന്ത്യൻ സോഷ്യൽ ഫോറം
റിയാദ്: രാഷ്ട്രീയത്തിന് അതീതമായ ശാക്തീകരണമാണ് ഇന്ത്യയിലെ സംഘപരിവാര ഫാസിസത്തിനുള്ള പ്രതിവിധിയെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം എക്‌സിക്യൂട്ടിവ് അംഗം അൻസിൽ മൗലവി അഭിപ്രായപ്പെട്ടു. ഭിന്നിച്ചു നിന്നുള്ള പ്രതിരോധങ്ങൾ ഫലപ്രാപ്തിയിലെത്തുകയില്ലെന്നും ലക്ഷ്യബോധത്തോട് കൂടിയുള്ള പൗരസമൂഹത്തിന് മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടിത്തുവാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച "ശാക്തീകരണത്തിനായി ഒന്നിക്കുക" എന്ന അംഗത്വ കാമ്പയിന്റെ ഭാഗമായി ഷിഫ ബ്ലോക്ക് സംഘടിപ്പിച്ച പുതിയ പ്രവർത്തകർക്കുള്ള സ്വികരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ ഫോറം വൈസ് പ്രസിഡന്റ് ലത്തീഫ് എൻ എൻ ഉദ്ഘാടനം ചെയ്തു.
റിയാദ് ഷിഫ ബ്ലോക്ക് പ്രസിഡന്റ് അഷറഫ് വേങ്ങൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സോഷ്യൽ ഫോറത്തിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് സ്വീകരണം നൽകി. ഫോറം റിയാദ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി അൻസാർ ചങ്ങനാശ്ശേരി ചടങ്ങിൽ മുഖ്യതിഥി ആയിരുന്നു. റഫീഖ് താമരശ്ശേരി സ്വാഗതവും സംഘാടകരായ നാസ്സർ എടക്കര , നജുമുദ്ദീൻ എന്നിവർ സംബന്ധിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."