അൽഅഹ്‌സ എസ്‌ഐസി രക്ത ദാന ക്യാംപ് സംഘടിപ്പിച്ചു
ദമാം: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് ഐ സി അൽ അഹ്സ സെൻട്രൽ കമ്മിറ്റി രക്തദാന ക്യാംപും, വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചു. എസ് ഐ സി അൽ അഹ്സ സെൻട്രൽ കമ്മിറ്റിയും, അൽ അഹ്‌സ ആശുപത്രിയും ചേർന്നാണ് രക്ത ദാന ക്യാംപ് സംഘടിപ്പിച്ചത്. രക്ത ദാനം ചെയ്‌തവക്ക് അൽ അഹ്സ ആശുപത്രി അധികൃതർ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ നിസാർ വളമംഗലവും, ഇർഷാദ് ഫറോക്കും നേതൃത്വം നൽകി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എസ് ഐ സി അൽ അഹ്സ സെൻട്രൽ കമ്മിറ്റിയുടെ ഒമ്പത് ഏരിയകളേയും, മദ്രസ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് എസ് ഐ സി ടാലൻ്റ് വിംഗ് ഓൺലൈനായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പാട്ടു പെട്ടി, അനൗൺസ്മെൻറ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങളിൽ അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടി ശ്രദ്ദേയമായിരുന്നു. എസ് ഐ സി ടാലൻറ് വിംഗ് ചെയർമാൻ ശംസുദ്ധീൻ വടക്കാഞ്ചേരി പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."