സെപ്റ്റംബര്‍ രണ്ടിലെ പണിമുടക്ക് സമ്പൂര്‍ണമാക്കണമെന്ന് ആവശ്യം
തൃശൂര്‍: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തുക, തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദ് ചെയ്യുക, വര്‍ഗീയ ഫാസിസ്റ്റ് അക്രമങ്ങള്‍ ചെറുക്കുക, വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണവും ചുവപ്പുവല്‍ക്കരണവും ഉപേക്ഷിക്കുക, ബോണസിന്റെ പരിധി എടുത്തു കളയുക, ആദായ നികുതി പരിധി എടുത്തുകളയുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്കം സമ്പൂര്‍ണ്ണമാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി ജീവനക്കാരോട് അഭ്യര്‍ഥിച്ചു.
പണിമുടക്കിന്റെ മുന്നോടിയായി ആഗസ്റ്റ് 20 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന സായാഹ്ന ധര്‍ണകള്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന എന്‍.ജി.ഒ അസോസിയേഷന്‍ തൃശൂര്‍ ടൗണ്‍ ബ്രാഞ്ച് 42ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 23 ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചുകള്‍ വമ്പിച്ച വിജയമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കണ്ണില്‍ ചോരയില്ലാത്ത വിധം മാനദണ്ഡവിരുദ്ധമായി കുടുംബിനികളായ വനിതാ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരെ ദ്രോഹകരമായി സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.പി ജോസ് യാത്രയയപ്പ് സമ്മേളനവും, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് സംഘടനാ ചര്‍ച്ചയും ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ഐ നിക്‌സന്‍ അധ്യക്ഷനായി. സെക്രട്ടറി അരുണ്‍.സി.ജെയിംസ് സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി സനല്‍കുമാര്‍, സി.ജെ വില്‍സന്‍, കെ.ബി ശ്രീധരന്‍ ജില്ലാ ഭാരവാഹികളായ എം.ഒ ഡെയ്‌സന്‍, കെ.എ കൊച്ചുറാണി, ടി.ജി രഞ്ജിത്ത് സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ.വില്‍സന്‍പോള്‍, ഇ.എസ് അജിത്ത്കുമാര്‍, സി.ബി ബൈജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."