HOME
DETAILS
MAL
സഊദിയിൽ ഏകീകൃത തൊഴിൽ പ്ലാറ്റ്ഫോം നടപ്പിലാക്കാൻ മന്ത്രി സഭ തീരുമാനം
backup
February 03 2021 | 04:02 AM
റിയാദ്: സഊദിയിൽ സ്വദേശി യുവതി യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നടപ്പിലാക്കാൻ മന്ത്രിസഭാ തീരുമാനം. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് ദേശീയ തലത്തിൽ "ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്ഫോം" എന്നറിയപ്പെടുന്ന ഒരു ഏകീകൃത ദേശീയ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചത്.
പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ ഡാറ്റാബേസ് ഉൾപ്പെടുത്തിയായിരിക്കും ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്ഫോം പ്രാബല്യത്തിൽ വരിക. രാജ്യത്ത് തൊഴിലാന്വേഷകരുടെ ഏകീകൃത പ്ലാറ്റ്ഫോം വരുന്നതോടെ വിവിധയിടങ്ങളിലെ തൊഴിൽ ഒഴിവുകൾ കണ്ടെത്തി അവിടേക്ക് ആവശ്യമായ സ്വദേശികളെ നൽകാൻ കഴിയുമെന്നാണ് കരുതുന്നത്. ഇത് ലക്ഷ്യമാക്കിയാണ് പുതിയ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."