HOME
DETAILS
MAL
സഊദിയിൽ ശനിയാഴ്ച വരെ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്
backup
February 03 2021 | 04:02 AM
റിയാദ്: സഊദിയിൽ വിവിധയിടങ്ങളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഏതാനും ദിവസങ്ങളിൽ രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഗൾഫ് മേഖലയിലെ ചിലയിടങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു. അടുത്ത ശനിയാഴ്ച വരെ മഴയുടെ സാഹചര്യം തുടരാമെന്ന് ഖസീം സർവ്വകലാശാലയിലെ കാലാവസ്ഥ പ്രൊഫസർ ഡോ: മുഹമ്മദ് അൽ മിസ്നദും അഭിപ്രായപ്പെട്ടു.
തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, മദീന, ഹായ്ൽ, ഖസീം, മക്ക, അൽ ബഹ, അസിർ, റിയാദിന്റെ വടക്കൻ, കിഴക്കൻ പ്രദേശങ്ങൾ എന്നിവ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നാളെ (വ്യാഴം) ശക്തമായ മഴ ഉണ്ടാകുമെന്നും തബൂക്ക് മേഖലയുടെ വലിയ ഭാഗങ്ങളിൽ ഇത് സാരമായി ബാധിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."