കൊവിഡ് പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് കോണ്‍ഗ്രസ് യാത്രയെ വിരട്ടണ്ട- ചെന്നിത്തല
വയനാട്: കൊവിഡ് മാനദണ്ഡങ്ങളുടെ പേരു പറഞ്ഞ് കോണ്‍ഗ്രസിന്റെ യാത്രയെ വിരട്ടാന്‍ നോക്കണ്ടെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐശ്വര്യ കേരള യാത്രക്കെതിരെ മന്ത്രി എ.കെ ബാലന്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കൊവിഡ് പ്രോട്ടോകോള്‍ യഥാര്‍ത്ഥത്തില്‍ ലംഘിക്കപ്പെട്ടത് മന്ത്രിമാരുടെ അദാലത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പിഎമ്മും ബി.ജെ.പിയും ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കാരണമാണ് ഈ നിശബ്ദതയെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ ബി.ജെ.പി തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയത്തില്‍ സി.പിഎമ്മിന്റേത് ആത്മാര്‍ത്ഥത ഇല്ലാത്ത നിലപാടാണ്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് വര്‍ഗീയ ചേരിതിരിവിന് തുടക്കമിട്ടതെന്നു അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ പരാജയമാണ് ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അപമാനിക്കപ്പെട്ടതായി ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നോട് പറഞ്ഞതായി ചെന്നിത്തല പറഞ്ഞു. വിളിച്ചു വരുത്തി അപമാനിച്ചുവെന്ന് അവര്‍ പറഞ്ഞു.
പാര്‍ട്ടികാരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്തനുള്ള നീക്കം ആപത്ക്കരമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."