തിരുവനന്തപുരം: ഗവർണറുടെ സ്റ്റാഫിലേക്ക് മുതിർന്ന ബി.ജെ.പി നേതാവിനെ നിയമിക്കാനുള്ള ശ്രമവുമായി രാജ്ഭവൻ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിലേക്കാണ് ബി.ജെ.പി അംഗത്തെ നിയമിക്കാൻ ഒരുക്കങ്ങൾ നടക്കുന്നത്. ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ് കര്‍ത്തയെ ആണ് നിയമിക്കുന്നത്.
കുമ്മനം രാജശേഖരന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ ബി.ജെ.പി മാധ്യമ വിഭാഗം മേധാവിയായിരുന്നു ജന്മഭൂമി മുൻ പത്രാധിപർ കൂടിയായ ഹരി എസ്. കർത്ത. ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ അഡീഷനല്‍ പേഴ്‌സനല്‍ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില്‍ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയടങ്ങിയ ഫയല്‍ ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി.
നിയമനത്തിന് സര്‍ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ഭരണ-പ്രതിപക്ഷ നിരയില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടയിലാണ് ഈ നിയമനശുപാർശ സെക്രട്ടേറിയറ്റിലെത്തിയത്.