HOME
DETAILS
MAL
'പൊതുസ്ഥലത്ത് കുട്ടികളെ കൊണ്ടുവന്നാല്‍ 2000 പിഴയോ': ഡി.ജി.പി പറയുന്നു
backup
February 03 2021 | 10:02 AM
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവരുന്നവര്‍ക്ക് 2000 രൂപ പിഴയിടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലിസ്. ഡി.ജി.പിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്.
10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്തു കൊണ്ടുവന്നാല്‍ 2000 രൂപ പിഴയീടാക്കുമെന്നായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവരുന്ന രക്ഷകര്‍ത്താക്കള്‍ക്കും മാതാപിതാക്കള്‍ക്കുമെതിരെ പിഴ ചുമത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."