സിറിയന്‍ ജയിലുകളില്‍ 18000 തടവുകാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി
ലണ്ടന്‍: സിറിയയിലെ ജയിലുകളില്‍ 18000ത്തോളം തടവുകാര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ വെളിപ്പെടുത്തല്‍. 2011 രാജ്യത്ത് ആഭ്യന്തരയുദ്ധം തുടങ്ങിയതിനുശേഷമുള്ള കണക്കുകളാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടത്. അടുത്തകാലത്ത് പ്രതിമാസം 300 തടവുകാര്‍ വീതം കൊല്ലപ്പെടുന്നതായും ആംനസ്റ്റി പറഞ്ഞു. 65 സര്‍വേകളിലായി നടന്ന വിവരങ്ങളാണ് പുറത്തുവിട്ടത്.
സര്‍ക്കാര്‍ തടവറകളില്‍ നടന്ന ക്രൂരതകള്‍ ജയിലുകളില്‍ നിന്നു പുറത്തുവന്നവര്‍ വ്യക്തമാക്കുന്നുണ്ട്.
ജയിലിലേക്ക് പോകുമ്പോള്‍ത്തന്നെ വെല്‍കം പാര്‍ട്ടീസ് എന്നപേരില്‍ നടക്കുന്ന പരിപാടിയില്‍ പൊലിസുകാര്‍ ഇരുമ്പുദണ്ഡുകൊണ്ട് ശരീരമാകെ അടിക്കും. സ്ത്രീ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും സര്‍വേയില്‍ പറയുന്നു. മൃഗങ്ങളോട് പെരുമാറുന്നതുപോലെയാണ് തടവുകാരോട് പെരുമാറുന്നതെന്നും ആംനസ്റ്റി പറയുന്നു.
വിമതവിഭാഗങ്ങളോട് തടവറയില്‍ അസദിന്റെ പൊലിസുകാര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും അന്താരാഷ്ട്രസമൂഹം പ്രതികരിക്കണമെന്നും ആംനസ്റ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."