കൗമാരക്കപ്പ് ഇന്ത്യക്ക്
നോർത്ത് സൗണ്ട്
അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം അഞ്ചാം തവണയും ഇന്ത്യക്ക്. കിരീടപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സിന്ധു (50) എന്നിവർ അർധ സെഞ്ചുറി പൂർത്തിയാക്കി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ ബൗളർമാർക്ക് ആധിപത്യം പുലർത്താൻ കഴിഞ്ഞു. എങ്കിലും ഏഴാം വിക്കറ്റ് കൊയ്യാൻ ഇന്ത്യക്ക് ഏറെ കാത്തിരിക്കേണ്ടി വന്നു. നാലു റൺസിന് ഒരു വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴെ ഇംഗ്ലണ്ടിനെ നെഞ്ചിടിപ്പ് കൂടിയിരുന്നു. ആദ്യ വിക്കറ്റിന്റെ ഷോക്കിൽ നിന്ന് കരകയറും മുൻപ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും നഷ്ടമായി. 18 റൺസിനായിരുന്നു രണ്ടാം വിക്കറ്റ് പോയത്. സ്കോർ 37 ൽ നിൽക്കെ ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റും നഷ്ടമായി.
13മത്തെ ഓവറിൽ 47 റൺസിന് ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റും നഷ്ടമായി. ഇതോടെ മത്സരം ഇന്ത്യയുടെ വരുതിയിലാകുമെന്ന് ഉറപ്പായി. തുടരെ അഞ്ചാം വിക്കറ്റും നഷ്ടമായി. 61 റൺസിലെത്തിയപ്പോഴേക്കും ഇംഗ്ലീഷ് സംഘത്തിന്റ ആറാം ബാറ്ററും മടങ്ങി. പിന്നീട് 91 ലായിരുന്നു വിക്കറ്റ് നഷ്ടമായത്. എന്നാൽ പിന്നീടൊരു വിക്കറ്റ് നേടാൻ ഇന്ത്യക്ക് 184 റൺസ് വരെ കാത്തിരിക്കേണ്ടിവന്നു. ഏഴാം വിക്കറ്റിൽ പിടിച്ചു നിന്ന ജെയിംസ് റ്യൂ 95 റൺസ് നേടി ഇംഗ്ലണ്ടിന് ബേധപ്പെട്ട സ്കോർ സമ്മാനിച്ചു. രാജ് ബാവയാണ് ഇംഗ്ലീഷ് ബാറ്റർമാരുടെ അടിവേരറുത്തത്. 9.5 ഓവറിൽ 31 റൺസ് മാത്രം വഴങ്ങിയാണ് രാജ് ബാവ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 9 ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തി രവി കുമാറും ഇന്ത്യൻ ബൗളിങ്ങിന്റെ നെടും തൂണായി. കുശാൽ താംബെ ഒരു വിക്കറ്റും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."