കര്‍ഷകസമരത്തില്‍ സെലിബ്രിറ്റികളുടെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതെന്ന്: വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: കര്‍ഷകസമരത്തെ പിന്തുണച്ച് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനെ വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പോപ്പ് താരം റിഹാനയും സന്നദ്ധ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗയടക്കമുള്ള രാജ്യാന്തര സെലിബ്രിറ്റികളും മറ്റു പ്രമുഖരുമാണ് സമൂഹമാധ്യമങ്ങളിലൂടെ കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ചത്.
ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ക്ക് കൃത്യതയോ ഉത്തരവാദിത്തമോ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
കാര്‍ഷിക മേഖലയെ പരിഷ്‌കരിക്കുന്ന നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത് ചര്‍ച്ചകള്‍ക്കും പ്രതിവാദങ്ങള്‍ക്കും ശേഷമാണ്. ഈ പരിഷ്‌കാരങ്ങള്‍ വിപുലമായ വിപണി സാധ്യതയും കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണവും നല്‍കുന്നു. സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിര കൃഷിക്ക് പുതിയ നിയമങ്ങള്‍ വഴിയൊരുക്കുന്നു. ഇന്ത്യയുടെ ചില ഭാഗങ്ങളിലെ വളരെ ചെറിയ വിഭാഗം കര്‍ഷകര്‍ക്ക് ഈ പരിഷ്‌കാരങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. കര്‍ഷകരുടെ വികാരത്തെ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകപ്രതിനിധികളുമായി നിരവധി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. കര്‍ഷകരുമായി 11 തവണ ചര്‍ച്ച നടന്നിട്ടുണ്ട്. നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് പോലും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."