24 വൻകിട കമ്പനികൾ റീജ്യണൽ ഓഫീസുകൾ റിയാദിൽ തുറക്കാൻ കരാർ ഒപ്പ് വെച്ചു; 35,000 ലധികം പേർക്ക് തൊഴിൽ ലഭിക്കും
റിയാദ്: ലോകത്തെ മികച്ച പത്ത് നഗരികളിൽ സഊദി തലസ്ഥാന നഗരിയായ റിയാദിനെ ഉൾപെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വൻകിട കമ്പനികളുടെ റീജ്യനൽ ഓഫീസുകൾ റിയാദിൽ സ്ഥാപിക്കുന്നതിന് കരാറുകൾ ഒപ്പ് വെക്കൽ തുടരുന്നു. ഇതിനകം 24 അന്തരാഷ്ട്ര വൻകിട കമ്പനികൾ ഒപ്പ് വെച്ചതായി അധികൃതർ അറിയിച്ചു. നിക്ഷേപ മന്ത്രി എഞ്ചിനീയർ ഖാലിദ് അൽ ഫാലിഹ്, റിയാദ് റോയൽ കമ്മീഷൻ സിഇഒ ഫഹദ് അൽ റഷീദ് എന്നിവരുടെ സാനിധ്യത്തിലാണ് ഒപ്പ് വെച്ചത്.
പെപ്സികോ, ഷ്ലംബർഗർ, ഡെലോയിറ്റ്, പിഡബ്ല്യുസി, ടിം ഹോർട്ടൺസ്, ബെക്ടെൽ, ബോഷ്, ബോസ്റ്റൺ സയന്റിഫിക് തുടങ്ങിയ ആഗോള വൻകിട കമ്പനികളാണ് തങ്ങളുടെ മേഖല ആസ്ഥാനങ്ങൾ റിയാദിൽ സ്ഥാപിക്കാൻ കരാർ ഒപ്പ് വെച്ചത്.
പുതിയ മേഖലകൾ വികസിപ്പിക്കുകയും 2030 ഓടെ റിയാദിനെ ലോകത്തിലെ ഏറ്റവും വലിയ പത്ത് നഗര സമ്പദ്‌വ്യവസ്ഥകളിൽ ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണ് നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. 350,000 ലധികം തൊഴിലുകൾ സഊദി യുവതി യുവാക്കൾക്ക് ലഭ്യമാകും. മാത്രമല്ല, 2030 ഓടെ 61ബില്യൺ മുതൽ 70 ബില്യൺ റിയാലുകൾ വരെ ശമ്പളത്തിലൂടെ രാജ്യത്തിന് സംഭാവന നൽകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."