HOME
DETAILS

ലത മങ്കേഷ്‌ക്കര്‍..കാലത്തേയും പ്രായത്തേയും മറികടന്ന മധുരസ്വരം

  
backup
February 06 2022 | 06:02 AM

national-legendary-singer-lata-mangeshkar-passes-away-story-2022

മുംബൈ: ലത മങ്കേഷ്‌ക്കര്‍. ഇന്ത്യയുടെ ഒരേയൊരു വാനമ്പാടി. രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബന്‍കെ കലി ബന്‍ കെ സബാ...'......(ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാന്‍ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും). പണ്ടെന്നോ അവര്‍ പാടി വെച്ച ആ വരികള്‍ അന്വര്‍ത്ഥമാക്കി പതിറ്റാണ്ടുകളായി പകലിരവുകളില്‍ അവരുടെ മധുരസ്വരമുണ്ട് നമുക്കൊപ്പം. ഇനി എക്കാലവും ഉണ്ടാവുകയും ചെയ്യും. കാലത്തേയും പ്രായത്തേയും മറികടന്ന ആ മധുരസ്വരം. പ്രണയമായാലും വിരഹമായാലും സന്തോഷമായാലും സന്താപമായാലും പിന്നണിയില്‍ ആ ഈണമൊഴുകുന്നുണ്ടാവും. ഏത് അവസരത്തിനും മാറ്റു കൂട്ടാന്‍ അവരുടെ ശബ്ദം മൊഞ്ചേറ്റിയൊരു പാട്ടിന്റെ ശകലം ഒഴുകി വരും നമുക്കുള്ളില്‍...

അതായിരുന്നു ലത. അനശ്വരമായ സ്വര മാധുര്യം കൊണ്ട് ഒരു ജനതയുടെ മുഴുവന്‍ മനം നിറച്ച ഇതിഹാസം.

സമാനതകള്‍ ഇല്ലാത്തതായിരുന്നു ഇന്‍ഡോറില്‍ നിന്ന് ഇന്ത്യയുടെ വാനമ്പാടിയിലേക്കുള്ള ലതയുടെ യാത്ര. സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരി. തന്റേയും സഹോദരങ്ങളുടേയും വിശപ്പകറ്റാനാണ് അവര്‍ മുംബൈയിലേക്ക് വണ്ടി കയറിയത്. യാത്രാകൂലി പോലും കയ്യില്‍ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളില്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്.

പാട്ടു ലോകത്തും അവര്‍ താണ്ടിയത് കഠിന വഴികളായിരുന്നു. നേര്‍ത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേര്‍ അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചിട്ടുണ്ട്. തുളച്ചുകയറുന്ന അവരുടെ ശബ്ദം ഹിന്ദിയിലെ അന്നത്തെ ഗാനശബ്ദസൗന്ദര്യ സങ്കല്‍പവുമായി യോജിച്ചു പോകുന്നില്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. മറാഠി കലര്‍ന്ന ഹിന്ദി ഉച്ചാരണം ഉര്‍ദുവിന്റെ കാല്‍പനിക സൗന്ദര്യവുമായി ഇഴ ചേരുന്നില്ലെന്നും വിമര്‍ശകര്‍ കണ്ടെത്തി. പക്ഷേ, നിശ്ചയദാര്‍ഢ്യത്തോടെ ഹിന്ദുസ്ഥാനിയും ഉര്‍ദുവും പഠിച്ചെടുത്ത ലതയ്ക്കു മുന്നില്‍, ആ സ്വരത്തിനു മുന്നില്‍, കാലം കീഴടങ്ങി. ജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച കാര്‍ക്കശ്യത്തിന് പിന്നില്‍ ഈ പരുക്കന്‍ ജീവിതാനുഭവങ്ങളാണെന്ന് പറയാറുണ്ട് അടുപ്പമുള്ളവര്‍ .

അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞന്‍ ഗുലാം ഹൈദറാണ്. 1948ല്‍ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദര്‍ ഏല്‍പ്പിച്ചത് നിര്‍മ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്. ശേഷം കണ്ടത് എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ച ലതയെയാണ്. പാട്ടാകാശത്തിലേക്ക് ചിറകടിച്ചുയരുകയായിരുന്നു പിന്നെ ഇന്ത്യയുടെ വാനമ്പാടി.

ഏക് പ്യാര്‍ കാ നഗ്മാ ഹേ,....ലഗ് ജാ ഗലേ..., തേരെ ബിന സിന്തഗി സേ കോയി.., അജീബ് ദാസ്താന്‍ ഹെ യേ..ഇടനെഞ്ചില്‍ ഒരു ഗദ്ഗദം വന്നു തടയുന്ന ചിലപ്പോഴെങ്കിലും കണ്ണുകള്‍ ഈറനണിയിക്കുന്ന എത്രയെത്ര പാട്ടുകള്‍...തുജെ ദേഖാ തോ യേ ജാനാ സനം,  തേരേ നാം ഹംനേ കിയാ ഹേ...ദീദി തേരാ ദേവര്‍...തുടങ്ങിയ പ്രണയും കുസൃതിയും തുളുമ്പുന്ന പാട്ടുകള്‍...ഈശ്വര്‍ യാ അല്ലാഹ് , സത്യം ശിവം സുന്ദരം പോലുള്ള ഘനഗാംഭീര്യമാര്‍ന്ന പാട്ടുകള്‍...അങ്ങിനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത എന്തോരം മനോഹര ഗാനങ്ങളാണ് അവര്‍ നമുക്കായി പാടിവെച്ചത്...

പിന്നണി ഗാനരംഗത്ത് നൂര്‍ജഹാനും സുരയ്യയും ഷംസാദ് ബീഗവും കൊടികുത്തിവാണിരുന്ന കാലത്താണ് ലതയുടെ വരവ്. അനുകരണങ്ങള്‍ക്ക് പിന്നാലെ പോകാതെ, പരമ്പരാഗത രീതി വിട്ട് ആലാപനത്തില്‍ സ്വന്തം ശൈലി രൂപപ്പെടുത്തിയ ലത. പുതിയ പരീക്ഷണങ്ങള്‍ നടത്താനും പുത്തന്‍ പ്രവണതകള്‍ രൂപപ്പെടുത്തിയെടുക്കാനും സംഗീതസംവിധായകര്‍ക്ക് ലത പ്രചോദനമായി.

അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ജീവിത വഴികളില്‍ പല പേരുകള്‍ അവരുടെ പ്രണയവുമായ ചേര്‍ത്തു വെക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലതയുടെ നിതാന്ത പ്രണയം സംഗീതവുമായിട്ടായിരുന്നു. വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ലതാജി എന്ന് ആരാധകര്‍ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങള്‍ ആലപിച്ചു. എല്ലാ വിവാദങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ സംഗീതത്തെ മാത്രം പ്രണയിച്ച് അവര്‍ ജീവിച്ചു. പതിറ്റാണ്ടുകള്‍ ലോകമെങ്ങുമുള്ള സംഗീത പ്രേമികളുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago