അന്വേഷണം നടത്താതെ പ്രോസിക്യൂഷൻ കഥകൾ മെനഞ്ഞു: ദിലീപ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ
സിയാദ് താഴത്ത്
കൊച്ചി
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ അവസാന വാദങ്ങൾക്ക് മറുപടിയുമായി ഹൈക്കോടതി ജസ്റ്റിസ് പി.ഗോപിനാഥിന് നടൻ ദിലീപിന്റെ കത്ത്.
പ്രോസിക്യൂഷൻ കോടതിക്ക് മുൻപിൽ നിരത്തിയ വാദങ്ങളെല്ലാം ഭാവനാത്മകമായി കെട്ടിച്ചമച്ച കഥകളാണെന്നാണ് ദിലീപ് പറഞ്ഞു. നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യുവാൻ രണ്ടോ അതിലധികം പേരോ ചേർന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനൽ ഗൂഢാലോചന. അത് ഈ എഫ്.ഐ.ആറിൽ ഇല്ല. അതുകൊണ്ടുതന്നെ ക്രിമിനൽ ഗൂഢാലോചന എന്ന കുറ്റം നിലനിൽക്കുകയില്ലെന്നും ദിലീപ് പറയുന്നു.
പ്രത്യേക കോടതി വളപ്പിൽവച്ച് 2017 ഡിസംബറിൽ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നതിന്റെ തെളിവ് 2017ൽ ഈ കേസ് പ്രത്യേക കോടതിയിൽ എത്തിയിട്ടില്ല എന്നതാണെ്. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയിൽനിന്ന് പ്രത്യേക കോടതിയിലേക്ക് നടി ആക്രമിക്കപ്പെട്ട കേസ് മാറ്റിയത്.
ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യരുടെ പേരിൽ എം.ജി റോഡിൽ 'മേത്തർ ഹോം' എന്ന പേരിൽ ഒരു ഫഌറ്റില്ല. എന്നാൽ 'മേത്തർ ഡോവർ കോർട്ട് അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ്' എന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റ് എം.ജി റോഡിലല്ല ശ്രീകണ്ടത്ത് റോഡിലാണ്. ഇത്തരം കാര്യങ്ങളിൽ പോലും വസ്തുതാ അന്വേഷണം നടത്താതെയാണ് പ്രോസിക്യൂഷൻ കഥകൾ മെനഞ്ഞിരിക്കുന്നത്.
ഇപ്പോഴും വിദേശത്തുള്ള വ്യവസായി സലിം ദിലീപിനെതിരേ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയെന്നത് പച്ചക്കള്ളമാണെന്നും ദിലീപ് വാദമായി കത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."