സഊദിയിൽ കർഫ്യു പ്രഖ്യാപിച്ചെന്ന് വ്യാജ പ്രചരണം
റിയാദ്: സഊദിയിൽ കർഫ്യു പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചരണം സോഷ്യൽ മീഡിയകളിൽ വ്യാപിക്കുന്നു. നാളെ മുതൽ കർഫ്യു ഉണ്ടെന്ന തരത്തിലാണ് പ്രചാരണങ്ങൾ ശക്തമാകുന്നത്. രാജ്യത്തേക്ക് വിദേശികൾക്കുള്ള പ്രവേശനം നിരോധിച്ചതിന് പുറമെ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് വരെ കർഫ്യു ഉൾപ്പെടെയുള്ളവ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല
[caption id="attachment_925387" align="alignnone" width="2145"] പ്രചരിക്കുന്ന സ്ക്രീൻ ഷോർട്ടുകളിൽ ഒന്ന്[/caption]
അതേസമയം, ഇത് സംബന്ധമായി കടുത്ത വ്യാജ പ്രചാരങ്ങളാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. പഴയ കർഫ്യു പ്രഖ്യാപന സ്ക്രീൻ ഷോർട്ടുകളും മറ്റുമാണ് വ്യാപകമായി പ്രചരിക്കുന്നത്. പലരും സ്റ്റാറ്റസ് വരെ ആക്കുകയും ചെയ്തിട്ടുണ്ട്. അറബിയിലുള്ള പഴയ വോയ്‌സ് ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്.
വാർത്തകൾക്ക് ആധികാരിക സോഴ്‌സുകളെ ബന്ധപ്പെട്ട്, സ്ഥിരീകരിക്കാതെ, കിട്ടിയ വാർത്തകൾ ഷെയർ ചെയ്യുന്ന പ്രവണതയാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പരക്കാൻ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."