HOME
DETAILS

അനുനയിപ്പിക്കാൻ അമിത് ഷാ എത്തിയിട്ടും ഫലമില്ല; ജാട്ട് പ്രതിഷേധം പശ്ചിമ യു.പിയിൽ ബി.ജെ.പിക്ക് വെല്ലുവിളി

  
backup
February 06 2022 | 07:02 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%a8%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b7%e0%b4%be


മീററ്റിൽനിന്ന്
വി. അബ്ദുൽ മജീദ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ ജാട്ട് സമുദായ വോട്ടുകളിൽ ബഹുഭൂരിപക്ഷവും നേടിയതു ബി.ജെ.പിയായിരുന്നു. എന്നാൽ, ഇത്തവണ പാർട്ടി ചില മേഖലകളിൽ ഈ സമുദായ വോട്ടുകളെ ഭയപ്പെടുകയാണ്. ജാട്ടുകളിൽ ഇപ്പോൾ ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണെന്നാണ് പുതിയ രാഷ്ട്രീയ സാഹചര്യം നൽകുന്ന സൂചന.


ജാട്ടുകൾ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 1.9 ശതമാനം മാത്രമാണെങ്കിലും പശ്ചിമ യു.പിയിലെ ചില മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ സാന്നിധ്യം. മഥുര നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരിൽ 16.5 ശതമാനം ജാട്ടുകളാണ്. പശ്ചിമ യു.പി മേഖലയിൽ ഇവരുടെ നിലപാടുകൾ നിർണായകമാണ്. മഥുര, ആഗ്ര, ഹത്രാസ്, അലിഗഢ് തുടങ്ങിയ ചില ജില്ലകളിലെ വിധിനിർണയം ജാട്ട് സമുദായത്തിന്റെ വികാരങ്ങളെക്കൂടി ആശ്രയിച്ചായിരിക്കും.
ജാട്ടുകൾ പാരമ്പര്യമായി കർഷകരാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ ഇവരിൽ കടുത്ത പ്രതിഷേധമാണ് സൃഷ്ടിച്ചത്. ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ജാട്ടുകൾ വലിയ പങ്കാണ് വഹിച്ചത്. അതിന്റെ കനൽ ജാട്ട് മനസുകളിൽ അണയുന്നതിനു മുൻപണ് യു.പിയിൽ തെരഞ്ഞെടുപ്പെത്തിയത്.


അതോടൊപ്പംതന്നെ ഹരിയാനയിൽ ഒന്നാം മനോഹർ ലാൽ ഖട്ടാർ മന്ത്രിസഭയുടെ കാലത്ത് സമുദായത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് നടന്ന സമരത്തെ സംസ്ഥാന സർക്കാർ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിട്ടതും ജാട്ടുകളിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. ഖട്ടാറിനെ മാറ്റണമെന്ന് അന്നു ജാട്ട് സമുദായ നേതാക്കൾ ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭരണത്തുടർച്ച ലഭിച്ചപ്പോൾ ഖട്ടാറിനെ വീണ്ടും മുഖ്യമന്ത്രിയാക്കുകയായിരുന്നു ബി.ജെ.പി ചെയ്തത്. മാത്രമല്ല, യോഗി സർക്കാർ വികസന കാര്യത്തിൽ ജാട്ട് ആവാസ മേഖലകളെ അവഗണിച്ചതായും സമുദായ നേതാക്കളിലൊരാളായ ഭൂപേഷ് ചൗധരി പറയുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സമുദായത്തെ പ്രീണിപ്പിക്കാൻ ബി.ജെ.പി നേതാക്കൾ പല വാഗ്ദാനങ്ങളും നൽകുന്നുണ്ട്.


വൈകി വന്ന ഈ ജാട്ട് പ്രേമം കാപട്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജാട്ട് പ്രതിഷേധത്തിന്റെ അപകടം മണത്തറിഞ്ഞ് ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കൾ ജാട്ട് മേഖലകളിൽ പ്രചാരണത്തിനെത്തിയിരുന്നു. അമിത് ഷാ ചില ജാട്ട് സമുദായ നേതാക്കളെ നേരിട്ടു കണ്ട് അനുനയ ശ്രമം നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പിൽ ജാട്ടുകൾ എസ്.പി-ആർ.എൽ.ഡി സഖ്യത്തിനൊപ്പമാണ്. ജാട്ടുകളുടെ പാർട്ടിയായാണ് ആ.എൽ.ഡി അറിയപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago