HOME
DETAILS
MAL
പാലാ സീറ്റിന്റെ കാര്യത്തില്‍ ശരത്പവാര്‍ പറയുന്നത് അനുസരിക്കും: അയഞ്ഞ് മാണി സി കാപ്പന്
backup
February 04 2021 | 05:02 AM
തിരുവനന്തപുരം: പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പി നേതാവ് ശരത് പവാര്‍ പറയുന്നത് അനുസരിക്കുമെന്ന് മാണി സി കാപ്പന്. അദ്ദേഹം പറഞ്ഞാല്‍ പാലാ സീറ്റില്‍ നിന്നും പിന്മാറും. ദേശീയ നേതൃത്വം എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്നും മാണി സി. കാപ്പന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ മത്സരിച്ച് വന്ന് നാല് സീറ്റിലും എന്‍.സി.പി തന്നെ മത്സരിക്കുമെന്ന് ശരത്പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫുമായി ചര്‍ച്ച വേണമോയെന്ന് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ കണ്ട ശേഷം തീരുമാനിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാണ് ഉണ്ടാവുകയെന്നും മാണി സി. കാപ്പന് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."