'വധ ഭീഷണി, ബലാത്സംഗ ഭീഷണി, വംശീയാധിക്ഷേപം..'- കര്‍ഷക സമരത്തെ പിന്തുണച്ച യു.എസ് എം.പിക്ക് തെറിയഭിഷേകവും ഭീഷണിയും
വാഷിങ്ടണ്‍: രിഹാനക്കു പിന്നാലെ കര്‍ഷക സമരത്തെ പിന്തുണച്ച യു.എസ് എം.പി വബ്ബെ എം.പിക്കു നേരെയും സൈബര്‍ ആക്രമണം. കര്‍ഷകരെ പിന്തുണച്ചതിന് തനിക്കുണ്ടായ അനുഭവങ്ങല്‍ ക്ലോഡിയ തന്നെയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.
'ട്രോളിങ്, വധ ഭീഷണി, ബലാത്സംഗ ഭീഷണി, ലൈംഗികാതിക്രമ ഭീഷണി, സ്ത്രീ വിരുദ്ധത, വംശീയാധിക്ഷേപം, പ്രത്യക്ഷമായ നുണകള്‍, വൈകാരികമായ അധിക്ഷേപങ്ങള്‍, തെറ്റായ ആരോപണങ്ങള്‍, വിദ്വേഷമുളവാക്കുന്ന റിപ്പോര്‍ട്ടുകള്‍, പരദൂഷണ പ്രചാരണങ്ങള്‍ ഇതെല്ലാം എനിക്ക് നേരെയുണ്ടായി. കര്‍ഷകരെ പിന്തുണച്ചതിനാണ് ഇതൊക്കെ സംഭവിച്ചതെന്നതാണ് വാസ്തവം'- അവര്‍ ട്വീറ്റ് ചെയ്തു.
I have received trolling, death threats, rape threats, threats of sexual violence, misogyny, anti-black racism, outright lies, gaslighting, false allegations, malicious reporting, smear campaigns, everything really -I stand for human rights #IStandWithFarmers #FarmersProtest
— Claudia Webbe MP (@ClaudiaWebbe) February 1, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."