സഊദിയിൽ പള്ളികളിലും നിയന്ത്രണം ഏർപ്പെടുത്തി
റിയാദ്: സഊദിയിൽ കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ പള്ളികളിലും നിയന്ത്രണം ഏർപ്പെടുത്തി. ഇസ്ലാമിക് കാര്യ മന്ത്രി ഡോ: അബ്ദുലത്വീഫ് അൽ ശൈഖ് ആണ് നിർദേശം നൽകിയത്. ബാങ്ക് വിളിക്കുന്നതോടെ പളളികൾ തുറക്കുകയും നിസ്കാരത്തിന് ശേഷം 10 മിനിറ്റിനകം പള്ളി അടക്കുകയും വേണം. സുബ്ഹി നിസ്കാരത്തിൽ ഒഴികെ മറ്റു മുഴുവൻ നിസ്കാരങ്ങളിലെ ബാങ്കിനും ഇഖാമത്തിനും ഇടയിൽ പത്ത് മിനിറ്റ് മാത്രമേ പാടുള്ളൂ. എന്നാൽ, സുബ്ഹി നിസ്കാരത്തിന് 20 മിനുട്ട് സമയം അനുവദിക്കും.
ജുമുഅക്ക് ബാങ്കിന്റെ അരമണിക്കൂർ മുമ്പ് തുറക്കുകയും പതിനഞ്ച് മിനിട്ടിനുള്ളിൽ അടക്കുകയും വേണം. ജുമുഅയും നിസ്കാരവും പതിനഞ്ച് മിനിറ്റനകം തീർക്കണം.
കൂടാതെ, നേരത്തെ ഉള്ളത് പോലെ തന്നെ നിസ്കരിക്കാനുള്ള മുസ്വല്ലകൾ അതാത് ആളുകൾ കൊണ്ടുവരണം. എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം. പള്ളികളിൽ മറ്റ് ഉദ്ബോധന ക്ലാസുകൾ പാടില്ല. നമസ്കരിക്കാനുള്ള നിസ്കരിക്കുന്നവർക്കിടയിൽ ഒന്നര മീറ്റർ അകലം പാലിക്കണം. പള്ളിയുടെ അകവും ശുചിമുറികൾ അതാത് സമയങ്ങളിൽ അണുമുക്തമാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."