യൂനിഫോം നിർബന്ധമാക്കി കർണാടക സർക്കാർ ലക്ഷ്യം ഹിജാബ് വിലക്ക്
ബംഗളൂരു
ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്ക് ലക്ഷ്യമിട്ട് കര്‍ണാടകയില്‍ സ്‌കൂളുകളിലും കോളജുകളിലും യൂനിഫോം നിര്‍ബന്ധമാക്കാന്‍ ഉത്തരവ്. ഉഡുപ്പിയിലെ ചില സര്‍ക്കാര്‍ കോളജുകളിൽ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോള്‍ സംസ്ഥാന വ്യാപകമാക്കാന്‍ ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉഡുപ്പിയിലെ ഹിജാബ് നിരോധനം ദേശീയ തലത്തില്‍ വിവാദമായതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. 1983 ലെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ 133 (2) വകുപ്പ് ചൂണ്ടിക്കാട്ടിയാണ് യൂനിഫോം നിര്‍ബന്ധമാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് യൂനിഫോം ഏങ്ങനെ വേണമെന്ന് തീരുമാനമെടുക്കാം. സര്‍ക്കാരിനു കീഴിലുള്ള പ്രീ സര്‍വകലാശാല, കോളജുകളില്‍ കോളജ് ഡെവലപ്‌മെന്റ് ബോര്‍ഡ് യൂനിഫോം തീരുമാനിക്കും. യൂനിഫോം കോഡ് ഇല്ലെങ്കില്‍ തുല്യത, സമത്വം, ക്രമസമാധാനം എന്നിവയ്ക്ക് വിരുദ്ധമായ വസ്ത്രധാരണം നടത്തുമെന്ന് ഉത്തരവില്‍ പറയുന്നു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. പ്രീ യൂനിവേഴ്‌സിറ്റി ബോര്‍ഡ് ഡയരക്ടര്‍ ആര്‍. സ്‌നേഹല്‍ ഉത്തരവ് ഉടനെ നടപ്പാക്കണമെന്ന് കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഹിജാബിനെ വിലക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."