HOME
DETAILS

ഇഴയുന്ന വൈദ്യുതി പദ്ധതികളിൽ ഹൈക്കോടതി ; ഇനി സാവകാശമില്ല

  
backup
February 07 2022 | 06:02 AM

%e0%b4%87%e0%b4%b4%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95

സമയം നീട്ടണമെന്ന സർക്കാർ
ആവശ്യം നിരസിച്ചു


ബാസിത് ഹസൻ


തൊടുപുഴ
സംസ്ഥാനത്ത് വർഷങ്ങളായി നിർമാണം ഇഴഞ്ഞുനീങ്ങുന്ന ജലവൈദ്യുതി പദ്ധതികളിൽ ഹൈക്കോടതിയുടെ ഇടപെടൽ. 148 മെഗാവാട്ടിൻ്റെ നാല് പദ്ധതികൾ ആറ് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. നിർമാണം പൂർത്തിയാക്കാൻ ഒരു വർഷം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഉപഹരജി കോടതി നിരസിച്ചു. ഇതുസംബന്ധിച്ച് കർശന നിരീക്ഷണം നടത്താൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ഉത്തരവായി. സർക്കാർ അഭ്യർഥനപ്രകാരം പദ്ധതി പൂർത്തീകരണ സമയം ഹൈക്കോടതി നേരത്തെ ആറ് മാസത്തേക്ക് നീട്ടി നൽകിയിരുന്നു. 60 മെഗാവാട്ടിൻ്റെ പള്ളിവാസൽ വിപുലീകരണ പദ്ധതി, 40 മെഗാവാട്ടിൻ്റെ തൊട്ടിയാർ, 24 മെഗാവാട്ട് വീതം ശേഷിയുള്ള പെരിങ്ങൽകുത്ത്, ഭൂതത്താൻകെട്ട് എന്നീ പദ്ധതികളിലാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ.


സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി. നാലുവർഷം കൊണ്ട പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് 2006 ഡിസംബർ 26ന് തുടക്കംകുറിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങി ഇപ്പോൾതന്നെ 600 കോടിയിലധികം മുടക്കിക്കഴിഞ്ഞു. പദ്ധതി വൈകുന്നതുമൂലം അരക്കോടിയുടെ പ്രതിദിന നഷ്ടവും വിലയിരുത്തുന്നു. 88.58 ശതമാനം ജോലികൾ പൂർത്തിയായതായാണ് വൈദ്യുതി ബോർഡ് അറിയിപ്പ്. എന്നാൽ ഇറക്ഷൻ അടക്കമുള്ള ജോലികളുടെ കരാർ നടപടികൾ ഇനിയുമായിട്ടില്ല.


2009 ജനുവരി അഞ്ചിന് നിർമാണം തുടങ്ങിയ തൊട്ടിയാർ 75 ശതമാനവും 2011 സെപ്റ്റംബർ 19ന് തുടക്കമിട്ട പെരിങ്ങൽകുത്ത് 96.5 ശതമാനവും പൂർത്തിയായതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 2014 ഫെബ്രുവരി ഏഴിന് തുടങ്ങിയ ഭൂതത്താൻകെട്ട് പദ്ധതി 94.06 ശതമാനം പൂർത്തിയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago