കണ്ണീർ വിട നൽകി മഹാനഗരം; പ്രിയ ഗായിക ഇനി ഹൃദയരാഗം
മുംബൈ
രണ്ട് നൂറ്റാണ്ടുകൾ നീണ്ട സംഗീതസപര്യക്ക് സാക്ഷിയായ മുംബൈ മഹാനഗരം പ്രിയങ്കരിയായ ലതാജിക്ക് കണ്ണീർ യാത്രമൊഴിയേകി. വിലാപയാത്രയിൽ ആയിരങ്ങളാണ് നഗരത്തിൽ തലമുറകൾ നെഞ്ചോട് ചേർത്ത പ്രിയ ഗായികക്ക് അന്തിമോപചാരമർപ്പിക്കാനെത്തിയത്. അവരുടെ വീടിനു മുന്നിലും ആരാധകർ വികാരാധീനരായി.
പ്രിയ ഗായികയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് മഹാരാഷ്ട്രയിൽ പൊതു അവധി പ്രഖ്യാപിച്ചു. വൈകിട്ട് ഏഴുമണിയോടെ ശിവജി പാർക്കിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സച്ചിൻ ടെൻഡുൽക്കർ, ഷാറൂഖ് ഖാൻ, സഹോദരി ആശാ ഭോസ്‌ലെ, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ തുടങ്ങിയ പ്രമുഖർ സംസ്‌കാര ചടങ്ങിനെത്തി. പ്രത്യേക വിമാനത്തിൽ മുംബൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 6.15 ഓടെ ശിവാജി പാർക്കിലെത്തി ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഉച്ചയോടെ വീട്ടിലെത്തിച്ച ഭൗതിക ശരീരം വൈകിട്ട് വിലാപയാത്രയായാണ് ശിവാജി പാർക്കിലെത്തിച്ചത്. ലതയുടെ സഹോദരൻ ഹൃദ്യാനന്ദിന്റെ മകൻ ആദിനാഥ് മങ്കേഷ്‌ക്കറാണ് ചിതയ്ക്ക് തീകൊളുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."