HOME
DETAILS
MAL
രക്ഷാപ്രവർത്തനം വിഫലം പിതാവ് കുഴിച്ച കിണറിൽ വീണ മൊറോക്കോ ബാലൻ യാത്രയായി
backup
February 07 2022 | 06:02 AM
റബാത്ത്
മൊറോക്കോയിൽ അഞ്ചുദിവസമായി കുഴൽക്കിണറിൽ കുടുങ്ങിയ അഞ്ചുവയസുകാരൻ റയാൻ മരിച്ചതായി മൊറോക്കോ റോയൽ കോർട്ട് സ്ഥിരീകരിച്ചു.
അഞ്ചു ദിവസത്തെ പ്രയത്നത്തിനൊടുവിൽ കുട്ടിയെ പുറത്തെത്തിച്ചിരുന്നു. എന്നാൽ രക്ഷാപ്രവർത്തകർ കുട്ടിയുടെ അടുത്തെത്തും മുമ്പുതന്നെ റയാൻ മരിച്ചിരുന്നതായാണ് വിവരം.
വിദൂര ഗ്രാമമായ ടൊമൊറോത്തിൽ ചൊവ്വാഴ്ചയാണ് റയാൻ 105 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. പിതാവ് കുഴൽക്കിണറിൽ അറ്റകുറ്റപ്പണി നടത്തുന്നത് കണ്ടുകൊണ്ടിരിക്കവെയാണ് കുട്ടി അകത്തേക്ക് വീണത്. സമാന്തരമായി ആഴത്തിൽ കുഴിയെടുത്താണ് കുട്ടിയെ പുറത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."