ചാൾസ് രാജാവാകുമ്പോൾ പത്നി കാമില രാജ്ഞിയാകണമെന്ന് എലിസബത്ത് രാജ്ഞി
ലണ്ടൻ
ചാൾസ് രാജകുമാരൻ രാജാവാകുമ്പോൾ പത്നി കാമില രാജ്ഞിയാകണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി എലിസബത്ത് രാജ്ഞി.വെയിൽസ് രാജകുമാരനായ ചാൾസ് നിലവിൽ കിരീടാവകാശിയാണ്. ഡയാന രാജകുമാരിയുടെ മരണശേഷമാണ് ചാൾസ് കാമിലയെ ജീവിതപങ്കാളിയാക്കിയത്. വില്യം രാജകുമാരനും ഹാരിയും ഇവരുടെ മക്കളാണ്.ബ്രിട്ടൻ്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജ്ഞിയായ എലിസബത്ത് രണ്ടിൻ്റെ സ്ഥാനാരോഹണത്തിൻ്റെ 70ാം വാർഷികാഘോഷ വേളയിലാണ് കാമില അടുത്ത രാജ്ഞിയാകണമെന്ന ആഗ്രഹം തുറന്നു പറഞ്ഞത്. ചാൾസ് രാജാവാകുമ്പോൾ കാമില രാജകുമാരി ആയി അറിയപ്പെടുമെന്നാണ് മുമ്പ് കരുതിയിരുന്നത്. അതിനാണ് രാജ്ഞി വ്യക്തത വരുത്തിയിരിക്കുന്നത്.
ഡച്ചസ് ഓഫ് കോൺവാൾ എന്നാണ് നിലവിൽ കാമില അറിയപ്പെടുന്നത്.
തനിക്കു തന്ന പിന്തുണ ബ്രിട്ടിഷ് ജനത ചാൾസിനും കാമിലയ്ക്കും നൽകണമെന്നും രാജ്ഞി അഭ്യർഥിച്ചു. 2005ലാണ് ചാൾസ് കാമിലയെ വിവാഹം ചെയ്തത്. കാമിലയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."